
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ നടത്തിയ രസരഞ്ജനം എന്ന കഥകളി ഉത്സവം സമാപിച്ചു. കഥകളി ഉത്സവത്തോടനുബന്ധിച്ചുള്ള സമാദരണയോഗം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്‌തു. കേരള കലാമണ്ഡല പുരസ്‌കാരം നേടിയ ആർ.എൽ.വി ദാമോദര പിഷാരടി, കലാമണ്ഡലം ഗോപിക്കുട്ടൻ എന്നിവരെയും കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്‌കാരം നേടിയ കലാവിജയനെയും യോഗത്തിൽ ആദരിച്ചു. കലാമണ്ഡലം രവികുമാർ നരകാസുരനായി രംഗത്തെത്തിയ 'നരകാസുര വധം' കഥകളി ചടങ്ങിൽ അവതരിപ്പിച്ചു. കഥകളി ആസ്വാദന പരിശീലന പരിപാടി പീശപള്ളി രാജീവൻ നയിച്ചു.