muthalib-
കേരള ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന നേതൃയോഗം കെ.പി.സി സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയുള്ള പരമ്പരാഗത തൊഴിലാളികളായ വിശ്വകർമ്മ സമൂഹം രാഷ്ട്രീയ ശക്തിയായി മാറണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലീബ്. കേരള ട്രെഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന നേതൃത്വ യോഗം ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പി.ആർ. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചേരാപുരം, വൈസ് പ്രസിഡണ്ടുമാരായ രവി ലായന്തോപ്പിൽ, മോഹനൻ മേംകുളം, സെക്രട്ടറി ടി. സുനിൽകുമാർ, ടി. രാജേന്ദ്രൻ, നടരാജൻ മാന്നാർ, ബാബുദാസ്, സി.കെ. ബിജു, കെ.എ. രാധാകൃഷ്ണൻ, ബാലകൃഷ്ണൻ പേരളം, രജനി ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.