
കൊച്ചി: തമ്മനം വിനോദ ലൈബ്രറി സീനിയർ സിറ്റിസൺ കൂട്ടായ്മ സംഘടിപ്പിച്ചു. കൗൺസിലർ ജോർജ്ജ് നാനാട്ട് ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ പ്രസിഡന്റ് എം.ആർ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.എൻ. ലെനിൻ, ഗ്രന്ഥശാലാ പ്രവർത്തകൻ ബി.കെ. രാജൻ, സെക്രട്ടറി വേണു മംഗലത്ത്, ജോ. സെക്രട്ടറി കെ.കെ. രവീന്ദ്രൻ ഇ.എം. റാഫേൽ, ടി.എ. സേവ്യർ എന്നിവർ സംസാരിച്ചു. തുടർന്ന് ഭുവനചന്ദൻ, ഷംസുദ്ദീൻ കാർത്തികേയൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത പരിപാടിയും സംഘടിപ്പിച്ചു.