kesiya

കൊച്ചി: ജയ്പൂരിൽ നടന്ന മിസ് ടീൻ ദിവ സൗന്ദര്യ മത്സരത്തിൽ മിസ് ടീൻ ഇന്റർനാഷണൽ ഇന്ത്യ പട്ടം നേടിയ മലയാളിയായ കെസിയ ലിസ് മെജോയെ കൊച്ചിയിൽ ദൃശ്യ എന്റർടൈൻമെന്റ്‌സ് ആൻഡ് മീഡിയ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
ദൃശ്യ ചെയർമാൻ റോയ് മണപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ ഉപഹാരം സമർപ്പിച്ചു. കവയിത്രി ശശികല മേനോൻ, ഡോ. ഗീത ജേക്കബ്, ഗായിക മിനി അനിൽ, നിപിൻ നിരവത്ത്, സാം കടമ്മനിട്ട എന്നിവർ സംസാരിച്ചു.