 
കൊച്ചി: വിമാന ടിക്കറ്റ് ബുക്കിംഗിന്റെ മറവിൽ 40 പേരിൽ നിന്നായി 20 ലക്ഷം രൂപയോളം തട്ടിയെടുത്ത സിറാ ഇന്റർനാഷണൽ ഉടമ നോർത്ത് പറവൂർ കൈതാരത്ത് കാണിയത്ത് വീട്ടിൽ ഷിനോയി (39) യെ സൗത്ത് പൊലീസ് പിടികൂടി.
ലണ്ടനിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് എടുത്ത് നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പണം വാങ്ങിയിരുന്നത്. ഹരിപ്പാട് സ്വദേശി സതീഷ് കുമാറിനും കുടുംബത്തിനും ലണ്ടനിൽ നിന്ന് നാട്ടിൽ വരാനും മടങ്ങാനുമായി ടിക്കറ്റ് നൽകാമെന്നു പറഞ്ഞ് നാലുലക്ഷം രൂപയോളം വാങ്ങി ടിക്കറ്റ് നൽകാതെ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ആറുമാസത്തിനിടെ സ്ഥാപനത്തിനെതിരെയും പ്രതിക്കെതിരെയും നിരവധി പരാതികൾ എത്തിയിരുന്നു. രണ്ടാം പ്രതിയായ ഇയാളുടെ ഭാര്യ ഉണ്ണിമായ റിമാൻഡിലാണ്.