കൊച്ചി: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ 62കാരൻ അറസ്റ്റിൽ. എളംകുളം സ്വദേശികളായ 15, 14 വയസുള്ള കുട്ടികളെയാണ് ഇയാൾ അഞ്ചുവർഷം മുമ്പ് പീഡിപ്പിച്ചത്.
സംഭവത്തിനുശേഷം അടുത്തകാലത്തായി
ഇളയകുട്ടി അമിതമായ ദേഷ്യം പ്രകടിപ്പിക്കുന്നത് പതിവായതോടെ വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കുടുംബസുഹൃത്ത് കുട്ടിയുമായി സംസാരിച്ചപ്പോഴാണ് സംഭവം പുറത്തായത്. ഇളയകുട്ടി കാര്യം വെളിപ്പെടുത്തിയപ്പോഴാണ് മൂത്തകുട്ടിയും സമാന അനുഭവം പങ്കുവച്ചത്. ഇത് പുറത്ത് പറയരുതെന്ന് കുട്ടികളെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.