ward

കൊച്ചി: ജോയ് ഇ ബൈക്ക് നിർമാതാക്കളും മുൻനിര വൈദ്യുത വാഹന നിർമാതാക്കളുമായ വാർഡ് വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബീലിറ്റി കഴിഞ്ഞ സാമ്പത്തിക വർഷം 32.71 ശതമാനം വർദ്ധനയോടെ 317.57 കോടി രൂപ വരുമാനം നേടി. മുൻവർഷത്തെ വരുമാനം 239.28. കോടി രൂപയായിരുന്നു. മുൻവർഷത്തെ 9.44 കോടി രൂപയുടെ അറ്റാദായം 14.15 കോടി രൂപയായി ഉയർന്നു.

വിപണിയിലെ സാന്നിദ്ധ്യം ശക്തമാക്കിയ വർഷമാണ് കടന്നു പോയതെന്ന് വാർഡ് വിസാർഡ് ഇന്നൊവേഷൻ ആൻഡ് മൊബിലിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യതിൻ സഞ്ജയ് ഗുപ്ത പറഞ്ഞു. ഒരു ലക്ഷം വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ വില്പനയെന്ന നാഴികക്കല്ലും കമ്പനി പിന്നിട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.