
തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല വനിതാ സാംസ്കാരികവേദി പി. ഭാസ്കരൻ ജന്മദിനാചരണത്തിന്റെ ഭാഗമായി 'പി. ഭാസ്കരൻ മാഷിന് ഹൃദയപൂർവം' പരിപാടി സംഘടിപ്പിച്ചു. വനിതാ സാംസ്കാരികവേദി പ്രസിഡന്റ് ഉഷാകുമാരി വിജയൻ അദ്ധ്യക്ഷയായി. എഴുത്തുകാരൻ ജോഷി മേരി വർഗീസ് 'പ്രളയ ശേഷിപ്പുകൾ' എന്ന തന്റെ പുസ്തകം ഗ്രന്ഥശാലയ്ക്ക് നൽകി പി. ഭാസ്കരൻ അനുസ്മരണം നടത്തി. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം വി.ആർ. മനോജ്, ഗ്രാമഫോൺ ജോയിന്റ് കൺവീനർ വി.എസ്. ജിഷ, നാടക കൂട്ടായ്മ സെക്രട്ടറി എം.വി. രംഗനാഥൻ, പി.എം. അജിമോൾ, നൂതൻ രനീഷ് തുടങ്ങിയവർ സംസാരിച്ചു.