ആലുവ: കൊച്ചിയിലെ കേരള മാരിടൈം ബോർഡ് റീജിയണൽ ഓഫീസ് തൃശൂർ ജില്ലയിലെ അഴീക്കലിലേക്ക് മാറ്റാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് (എൻ.കെ.സി ) സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി വി.എൻ. വാസവന് കത്ത് നൽകി. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ജലയാനങ്ങളുടെ സർട്ടിഫിക്കറ്റ് നടപടികൾക്കും ലൈസൻസ് പുതുക്കുന്നതിനും എറണാകുളത്ത് പ്രവർത്തിച്ചിരുന്ന റീജിയണൽ ഓഫീസിനെയാണ് ആശ്രയിക്കുന്നത്. ഇടുക്കി, കോട്ടയം ജില്ലയിലുള്ളവർക്ക് അഴീക്കലിൽ എത്തിച്ചേരുക എന്നത് ഏറെ ദുഷ്‌കരമാണെന്നും പരാതിയുണ്ട്.