കൊച്ചി: മാദ്ധ്യമപ്രവർത്തകൻ ജയ് ജിപീറ്ററുടെ 27-ാം അനുസ്മരണ സമ്മേളനവും പരിസ്ഥിതി സംവാദമായ ഇക്കോലോഗും മേയ് 11ന് രാവിലെ 10.30ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും. ചാവറ കൾച്ചറൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡന്റ് ജോസഫ് ജെ. കരൂർ അദ്ധ്യക്ഷത വഹിക്കും. 'ഭൂമിയിൽ മനുഷ്യരുടെ അതിജീവനം; ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഒരു വിലയിരുത്തൽ; എന്ന വിഷയത്തിൽ ഡോ. സോമനാഥ് പ്രഭാഷണം നടത്തും. ജയ് ജിപീറ്റർ ഫൗണ്ടേഷന്റെയും ചാവറ കൾച്ചറൽ സെന്ററിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി.