pooja
തുരുത്തുമ്മൽ ശ്രീ വീരഭദ്രകാളി ക്ഷേത്രത്തിൽ 11 ദിവസങ്ങളിലായി നടന്ന ശ്രീമദ് ശിവപുരണ മഹായജ്ഞത്തിന്റെ ഭാഗമായി നടന്ന സുമംഗലിപൂജ

ആലുവ: തുരുത്തുമ്മൽ ശ്രീ വീരഭദ്രകാളി ക്ഷേത്രത്തിൽ 11 ദിവസങ്ങളിലായി നടന്ന ശ്രീമദ് ശിവപുരണ മഹായജ്ഞത്തിന്റെ ഭാഗമായി സുമംഗലിപൂജ നടന്നു. നൂറുകണക്കിന് വനിതകൾ പങ്കെടുത്തു. യജ്ഞാചാര്യൻ പള്ളിക്കൽ അപ്പുക്കുട്ടൻ, ചവറ ഉദയൻ, ഭഗവത് തിരുമേനി എന്നിവർ മുഖ്യകാർമ്മികരായി. ശിവാഗ്നിചരുവ് ഹോമത്തിലും നിരവധി പേർ പങ്കെടുത്തു. പാർവതിപരിണയ ഘോഷയാത്ര നടന്നു. എരുത്തിക്കാവ് വനദുർഗ ഭഗവതി ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ യജ്ഞവേദിയിലേക്ക് നടന്ന ഘോഷയാത്രയിൽ നൂറു കണക്കിന് ഭക്തർ പങ്കെടുത്തു. മെയ് രണ്ടിന് ആറാട്ടോടെ യജ്ഞം സമാപിക്കും.