
കൂത്താട്ടുകുളം: കൂത്താട്ടുകുളം സ്വദേശി അഭിജിത്ത് പി.എസിന് കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുടെ സാമ്പത്തിക ശക്തി, സാമ്പത്തിക സ്വയം-കാര്യക്ഷമത, സാമ്പത്തിക സ്വഭാവങ്ങൾ എന്ന വിഷയത്തിൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു.
കൂത്താട്ടുകുളം നഗരസഭാ കൗൺസിലറും മേഖലാ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ കിഴകൊമ്പ്, പുതുവാൽ വീട്ടിൽ പി. ജി. സുനിൽ കുമാറിന്റെയും ബി. റാണിചന്ദ്രയുടെയും മകനാണ് അഭിജിത്ത് . ഭാര്യ തിരുച്ചിറപ്പള്ളി എൻ. ഐ. ടി. യിൽ
ഗവേഷകയായ അഞ്ജന കൃഷ്ണ. സഹോദരി അഭിരാമി. ചങ്ങനാശ്ശേരി എസ്. ബി. കോളേജിൽ നിന്ന് എം. കോം., ഇഗ്നോയിൽ നിന്ന് എം. എ. തുടങ്ങിയവ പൂർത്തീകരിച്ചു.