sanakan
എസ്.എൻ.ഡി.പി യോഗം മേയ്ക്കാട് ശാഖയുടെ 78-ാമത് വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.പി. സനകൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം മേയ്ക്കാട് ശാഖയുടെ 78-ാമത് വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.പി. സനകൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ശാഖ പ്രസിഡന്റ് കെ.ബി. സജി, സെക്രട്ടറി എം.പി. സുരേഷ്, വൈസ് പ്രസിഡന്റ് കെ.ആർ. സോജൻ, എം. സതീഷ് കുമാർ, ഷീബ ജയൻ, ഷീജ നളൻ എന്നിവർ സംസാരിച്ചു.