പറവൂർ: കെടാമംഗലം നായർ ക്ഷേമ സമിതിയുടെ ബജറ്റ് പൊതുയോഗം പ്രസിഡന്റ് ടി.ബി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്. രാജേന്ദ്രൻ, പി.ബി. വിശ്വംഭരൻ, കെ. രാജശേഖരൻ പിള്ള, പദ്മ രാജഗോപാൽ എന്നിവർ സംസാരിച്ചു. ആയുർവേദത്തിൽ എം.ഡി. കരസ്ഥമാക്കിയ ഡോ. എസ്. സൂര്യ, മികച്ച വനിതാ കർഷക അവാർഡ് ലഭിച്ച സരളാദേവി എന്നിവരെ അനുമോദിച്ചു.