
തൃപ്പൂണിത്തുറ: പൂണിത്തുറ മുക്കോട്ടിൽ ടെമ്പിൾ റോഡ് റെസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക യോഗം നടത്തി. ഇരുമ്പ് പാലത്തിനു പകരം നിർമ്മിക്കുന്ന പാലത്തിന്റെ പണി ഉടൻ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 2024-25 വർഷത്തെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി റോയ് തെക്കൻ (പ്രസിഡന്റ്), വി.കെ. രവീന്ദ്രനാഥ് (വൈസ് പ്രസിഡന്റ്), കെ.എസ്.ശങ്കരനാരായണൻ (സെക്രട്ടറി), കെ.വി. ജോർജ് (ജോ. സെക്രട്ടറി), മോഹൻ നമ്പ്യാർ (ട്രഷറർ), ജോസ് പി മാത്യു, സന്ദീപ് വേണുഗോപാൽ, എം.പി.സുധിർ, ആർ.വി.സതീഷ്കുമാർ, വി.എസ്. രാജൻ, ഷീന കൃഷ്ണകുമാർ, കല മുരളീധരൻ (വനിതാ വിഭാഗം പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.