പറവൂർ: സംസ്ഥാന സർക്കാരിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നേടിയ കൈത്തറി നെയ്ത്ത് തൊഴിലാളി പറവൂത്തറ പീടേക്കൽ പി.സി. മോഹനനെ അനുമോദിച്ചു. പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണയോഗം ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗീതാ ഗോപിനാഥ് അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗം എം.കെ. രാജേഷ്, എ.ഇ. ദാസൻ, കെ.വി. ജിനൻ, എം.എസ്. തമ്പി എന്നിവർ സംസാരിച്ചു.