വൈപ്പിൻ: വൈപ്പിൻ പ്രസ് ക്ലബ് വാർഷികയോഗം ഞാറക്കൽ പ്രസ് ക്ലബ് ഹാളിൽ നടന്നു. പ്രസിഡന്റ്‌ സോജൻ വാളൂരാൻ അദ്ധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ഹസീന ഇബ്രാഹിം പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പി.കെ. രവീന്ദ്രൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കെ.ബി. സുരേഷ് ബാബു, പി. എം. സിദ്ദിക്ക്, ശിവദാസ് നായരമ്പലം,കണ്ണദാസ് തടിക്കൽ, കെ.കെ.രത്‌നൻ, ജോണി പറമ്പലോത്ത്, കെ.കെ. ഇസഹാക്ക്, റജി ഓടാശേരി എന്നിവർ സംസാരിച്ചു.