
തൃപ്പൂണിത്തുറ: അനുഗ്രഹ റെസിഡന്റ്സ് അസോസിയേഷന്റെ 16-ാമത് വാർഷികം ട്രൂറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.കെ. ജോസ് അദ്ധ്യക്ഷനായി. ട്രൂറ കൺവീനർ വി.സി. ജയചന്ദ്രൻ, മേഖലാ പ്രസിഡന്റ് എം.എം. സന്തോഷ്കുമാർ, സെക്രട്ടറി ഗോപാലകൃഷ്ണൻ, ജാൻസി ജോസ്, ഇന്ദിര, ശ്രീകുമാർ, മാധവൻ പിള്ള, ലിജി തമ്പി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.പി. സുഗതൻ (പ്രസിഡന്റ്), ജാൻസി ജോസ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.