residence
ചെറായി ബേക്കറി ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങള്‍ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : ചെറായി ബേക്കറി ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷൻ വാർഷികാഘോഷം സഹോദരൻ മെമ്മോറിയൽ ഹൈസ്‌ക്കൂൾ ഹാളിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബിനുരാജ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ഫോക്ക്‌ലോർ ചിത്രരചനാമത്സരത്തിൽ ജില്ലാതല സമ്മാനം നേടിയ വിജയ് ബോസ്, വിജ്ഞാന വർദ്ധിനി സഭ മാനേജരായി തിരഞ്ഞെടുക്കപ്പെട്ട കെ.പി. അജയൻ എന്നിവരെ ആദരിച്ചു. ചിത്രരചനാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം കാർട്ടൂണിസ്റ്റ് സീരി മാസ്റ്റർ നിർവഹിച്ചു.
സെക്രട്ടറി പ്രീമ ഷിജു,സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, ഫ്രാഗ് ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, പഞ്ചായത്തംഗം വി.ടി.സൂരജ്, കെ.പി.ഗോപാലകൃഷ്ണൻ, കെ.കെ.രത്‌നൻ, ഇ.എം. നിഗീഷ്, ക്ഷേമാവതി ഗോപി എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്‌നേഹ വിരുന്ന്, ഗാനമേള, കലാപരിപാടികൾ എന്നിവ നടന്നു.