 
പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ 87-ാമത് വിവാഹപൂർവ കൗൺസിലിംഗ് കോഴ്സ് നടന്നു. യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഷൈജ മുരളീധരൻ അദ്ധ്യക്ഷയായി. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു, യൂണിയൻ കൗൺസിലർ കണ്ണൻ കൂട്ടുകാട്, ഷീല പ്രഭാകരൻ, സരിത, നിഷ തുടങ്ങിയവർ സംസാരിച്ചു. പായിപ്ര ദമനൻ, ബിന്ദു വി. മേനോൻ, ഡോ. ടി. സുരേഷ് കുമാർ എന്നിവർ ക്ളാസെടുത്തു. സമാപന സമ്മേളന ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു.