vishnu
അയ്യൻചിറങ്ങര പെരുമാനി വൃന്ദാവനം ബാലഗോകുലം വാർഷികവും കുടുംബ സംഗമവും അസി.പ്രൊഫ. ഡോ. വിഷ്ണു ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു.


പെരുമ്പാവൂർ: അയ്യൻചിറങ്ങര പെരുമാനി വൃന്ദാവനം ബാലഗോകുലം വാർഷികവും കുടുംബ സംഗമവും നടത്തി. മൂലമറ്റം സെന്റ്. ജോസഫ് കോളേജ് അസി. പ്രൊഫ. ഡോ. വിഷ്ണു ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. എം.എം. സത്യൻ അദ്ധ്യക്ഷനായി. ടി.വി. പ്രകാശ്, കെ.ബി. തങ്കരാജ്, കെ.എൻ. രാധാകൃഷ്ണൻ, വിഷ്ണു കൃഷ്ണൻ, ബിബിൻ കുമാർ, സൗമ്യ അനീഷ് എന്നിവർ സംസാരിച്ചു. കെ.കെ. രാഹുൽ കുട്ടികളുടെ കയ്യെഴുത്ത് മാസിക വന്ദന വേണുഗോപാലിന് കൈമാറി പ്രകാശനം ചെയ്തു. ഭാരവാഹികളായി ടി.വി. പ്രകാശ്, സൗമ്യ അനീഷ് , വിഷ്ണു വിജയൻ, അർജ്ജുൻ രഞ്ജു, ധന്യ ജയരാജ്, വന്ദന വേണുഗോപാൽ എന്നിവരെ തിരഞ്ഞെടുത്തു.