mudakkuzha

കുറുപ്പംപടി : മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുടക്കുഴ പഞ്ചായത്തിലെ പൊതുചടങ്ങുകളിൽ വെൽകം ഡ്രിംഗ്സ് ഒഴിവാക്കാൻ തീരുമാനം. പഞ്ചായത്തിൽ ആകെ നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ മഞ്ഞപ്പിത്ത പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് തീരുമാനം. പഞ്ചായത്തിലെ മുഴുവൻ പൊതുകിണറുകളും വീടുകളിലും ക്ലോറിനേഷൻ നടത്താൻ ബ്ലീംച്ചി ഗ് ക്ലോറിനേഷൻ പൗഡർ സൗജന്യമായി നൽകും. യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോളി ബാബു, അംഗങ്ങളായ ജോസ് എ.പോൾ, റോഷ്നി എൽദോ, സോമി ബിജു, മെഡിക്കൽ ഓഫീസർ ഡോ. രാജിക കുട്ടപ്പൻ. ഹെൽത്ത് ഇൻസ്പക്ടർമാരായ ജിജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.