balasaba
പായിപ്ര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ സമഷ്ടി റസിഡന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാല സഭ രൂപീകരണ യോഗം ഇ.എ.ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും ആവശ്യമായ പരിശീലന ക്ലാസുകൾ നൽകാൻ പായിപ്ര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ സമഷ്ടി റസിഡന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാലസഭ രൂപീകരിച്ചു. നാഷണൽ ഫാക്കൽറ്റി (എൻ.ഐ.ആർ.ഡി ഹൈദരാബാദ്) ഇ.എ.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സമഷ്ടി റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് മുരളീധരൻ അകത്തൂട്ട് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ പി.എച്ച് സക്കീർ ഹുസൈൻ, സമഷ്ടി റസിഡന്റ് അസോസിയേഷൻ സെക്രട്ടറി അഡ്വ.പി.എം. മുഹമ്മദ്, വി.പി.ആർ. കർത്ത, അഡ്വ.എൽദോസ്. പി. പോൾ, ഇ.ബി. ജലാൽ, എ.പി. കുഞ്ഞ്, അലി പായിപ്ര എന്നിവർ സംസാരിച്ചു.