പെരുമ്പാവൂർ: കുട്ടമ്പുഴ പഞ്ചായത്ത് 15-ാം വാർഡ് വന്ദന കുടുംബശ്രീയുടെ 21മത് വാർഷികം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. സിബി ഉദ്ഘാടനം ചെയ്തു. ഫിലോമിന ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജാൻസി ജോണി, ജിജി ജോസി, സി.ഡി.എസ് മെമ്പർ പി.കെ. തങ്കമ്മ, എ.ഡി.എസ് പ്രസിഡന്റ് ലിസി പൗലോസ്, സെക്രട്ടറി രാജമ്മ രാജൻ, ഷൈബി ജോഷി, രാജി സുധി എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും, സ്നേഹ വിരുന്നും നടന്നു.