sndp-
എസ്.എൻ.ഡി.പി യോഗം ഇരിങ്ങോൾ ശാഖയുടെ കീഴിലുള്ളപട്ടാൽ ശ്രീ നാരായണ കുടുംബയോഗ വാർഷികം കുന്നത്തുനാട് യൂണികൾഅഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ. അനിൽഉദ്ഘാടനം ചെയ്യന്നു

പെരുമ്പാവൂർ: എസ്.എൻ.ഡി.പി. യോഗം ഇരിങ്ങോൾ ശാഖയുടെ കീഴിലുള്ള പട്ടാൽ ശ്രീ നാരായണ കുടുംബയോഗ വാർഷികം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ. അനിൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.വസന്തന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശാഖ സെക്രട്ടറി കെ.എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി, ശാഖ വൈസ് പ്രസിഡന്റ് സി.വി. ജിനിൽ, യൂണിയൻ കമ്മിറ്റി അംഗം ബോസ് ഞാറ്റുപാറയിൽ, വനിത സംഘം പ്രസിഡന്റ് ഓമന സുബ്രഹ്മണ്യൻ, കമ്മിറ്റി അംഗങ്ങളായ ശിവരാജൻ, റീന, കൺവീനർ അനൂപ് ഇ.ടി, കെ. രാജേഷ്, അമൃത സുരേഷ് എന്നിവർ സംസാരിച്ചു. ബീന രാജൻ കൺവീനറും സിന്ധു സുരേഷ് ജോയിന്റ് കൺവീനറുമായി ഏഴ് അംഗ കമ്മിറ്റിയെ തിരഞ്ഞടുത്തു. കല കായിക മത്സരങ്ങളും നടന്നു.