പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം വെങ്ങോല ശാഖയുടെ കീഴിലുള്ള ഗുരുകൃപ പ്രാർത്ഥന കുടുംബയോഗത്തിന്റെ വാർഷികാഘോഷം മുതിരമാലി എം കെ രവീന്ദ്രന്റെ വസതിയിൽ നടന്നു. ഗുരുകുലം സ്റ്റഡി സർക്കിൾ സംസ്ഥാന കോ ഓർഡിനേറ്റർ എം.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് എൻ.എ. ഗംഗാധരൻ അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി എം.കെ. രഘു, യൂണിയൻ കമ്മിറ്റി അംഗം ഇ.ആർ. റെനീഷ്, യൂണിറ്റ് പ്രസിഡന്റ് എം.കെ. സുനിൽ, കൺവീനർ എം.ജി. രാജീവ്, ജോയിന്റ് കൺവീനർ എം.എസ്. ദിനിൽ, സാജ എം.എസ് എന്നിവർ സംസാരിച്ചു. കെ. മോഹനൻ അനുകമ്പാദശകം കൃതിയുടെ പഠന ക്ലാസ് നയിച്ചു. ഗുരുകൃതികളുടെ ആലാപനം, കലാകായിക മത്സരങ്ങൾ എന്നിവയും നടന്നു.