cherana-sndp
എസ്.എൻ.ഡി.പി. യോഗം ചേരാനെല്ലൂർ ശാഖയുടെ കീഴിലുള്ള കൂടാലപ്പാട് എസ്.എൻ.നഗർ പ്രാർത്ഥന കുടുംബ യൂണിറ്റിന്റെ വാർഷികം ശാഖ സെക്രട്ടറി വി.എസ് അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം ചേരാനല്ലൂർ ശാഖയുടെ കീഴിലുള്ള കൂടാലപ്പാട് എസ്.എൻ. നഗർ പ്രാർത്ഥന കുടുംബ യൂണിറ്റിന്റെ 27-മത് വാർഷികം ശാഖാ സെക്രട്ടറി വി.എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. അഭിജിത് ഷിജു മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ സനൽ ഇ.എസ്, ബിനിത സജീവൻ, യൂണിറ്റ് സെക്രട്ടറി ഷാജി എൻ.എസ്, ലൈജു കെ.എസ് എന്നിവർ സംസാരിച്ചു.