sndp-koodalapad
ചേരാനല്ലൂർ എസ്.എൻ.ഡി.പി. ശാഖയുടെ കീഴിലുള്ള കൂടാലപ്പാട് സിദ്ധൻ കവല ശ്രീനാരായണ പ്രാർത്ഥന കുടുംബ യോഗത്തിന്റെ 28മത് വാർഷികാഘോഷം ശാഖ സെക്രട്ടറി വി.എസ്.അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ : ചേരാനല്ലൂർ എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള കൂടാലപ്പാട് സിദ്ധൻ കവല ശ്രീനാരായണ പ്രാർത്ഥന കുടുംബ യോഗത്തിന്റെ 28മത് വാർഷികാഘോഷം ശാഖ സെക്രട്ടറി വി.എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കല്യാണി സജിത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇരിങ്ങോൾ ശാഖ അംഗം സുധാകരൻ മനയത്ത് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.കെ.രാജൻ കൊല്ലമ്മാവുകുടി, യൂണിറ്റ് സെക്രട്ടറി അല്ലി ശിവശങ്കരൻ, ട്രഷറർ സന്തോഷ് കല്ലിടുംമ്പി, യൂണിറ്റ് കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ അമ്പാടി, സന്തോഷ് വിളങ്ങാട്ടിൽ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു.