
കൊച്ചി: മുതിർന്ന പൗരന്മാരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയായ 'സീനിയർ സിറ്റിസൺസ് ' അംഗങ്ങൾക്കായി ബോട്ട് യാത്ര സംഘടിപ്പിച്ചു. എറണാകുളം ഹൈക്കോടതി ബോട്ട് ജെട്ടി മുതൽ പാലിയേക്കര വരെയായിരുന്നു യാത്ര. 101 പേർ ഭാഗമായി. ബോട്ട് യാത്രയുടെ സംവിധായകൻ ആദം അയൂബ് ഉദ്ഘാടനം ചെയ്തു. വാട്‌സ്ആപ്പ് ഗ്രൂപ്പ് ചീഫ് അഡ്മിൻ കെ.നാരായണൻ നായർ ആദം അയൂബിനെ ആദരിച്ചു. ഏറ്റവും പ്രായം കൂടിയവരെയും ചടങ്ങിൽ ആദരിച്ചു. സീനിയർ സിറ്റിസൺസ് സംഘടനയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ട് പോകുന്നതിന്റെ ഭാഗമായാണ് ബോട്ട് യാത്ര സംഘടിപ്പിച്ചത്. യാത്ര അംഗങ്ങൾ ആഘോഷമാക്കി.