ചോറ്റാനിക്കര: കേരളകൗമുദി കൊച്ചി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഡിസ്ക് ആൻഡ് കമൻഡേഷൻ അവാർഡ് നേടിയ ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാറിനെയും മുളന്തുരുത്തി ഫയർ സ്റ്റേഷനിലെ ഒമ്പത് ഉദ്യോഗസ്ഥരെയും ആദരിക്കും.

ഇന്ന് വൈകിട്ട് നാലിന് മുളന്തുരുത്തി ഫയർ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, കെ. ഹരികുമാറിനെ പൊന്നാട അണിയിച്ച് ആദരിക്കും. മുളന്തുരുത്തി ഫയർ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ യു. ഇസ്മയിൽ ഖാൻ അദ്ധ്യക്ഷത വഹിക്കും. അവാർഡ് ജേതാക്കളായ ഒമ്പത് ഉദ്യോഗസ്ഥർക്കുള്ള ആദരം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നിയും എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയകുമാറും സംയുക്തമായി കൈമാറും. മുളന്തുരുത്തി എസ്.എച്ച്.ഒ മനേഷ് പൗലോസ്, വെൽകെയർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. രേണു സൂസൻ തോമസ്, കേരളകൗമുദി ചോറ്റാനിക്കര ലേഖകൻ രാജേഷ് സോപാനം, അസി. സ്റ്റേഷൻ ഓഫീസർ ടി.കെ. പ്രകാശൻ എന്നിവർ സംസാരിക്കും.