കൊച്ചി: കുമ്പളങ്ങി വയൽവാരം മൈക്രോഫിനാൻസ് 12-ാം വാർഷിക യോഗവും കുടുംബ സംഗമവും നടന്നു. കൺവീനർ കെ.കെ. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി സ‌ർക്കുലേഷൻ മാനേജർ വി. പുഷ്കരൻ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്യാം പ്രസാദ്, പി.ആർ. ഭക്തവത്സൻ, സി.എസ്. സനിൽകുമാർ, കെ.എസ്. കുഞ്ഞപ്പൻ, ശാഖാ വൈസ് പ്രസിഡന്റ് ടി.പി. സുഭാഷ് എന്നിവർ സംസാരിച്ചു.