ആലുവ: ചാലക്കുടി ലോക്‌സഭ മണ്ഡലത്തിൽ എൻ.ഡി.എ വലിയ മുന്നേറ്റം നടത്തുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ആലുവ മണ്ഡലം തിരഞ്ഞെടുപ്പ് അവലോകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലുവ മുനിസിപ്പാലിറ്റി, ചൂർണ്ണിക്കര, എടത്തല, കീഴ്മാട് തുടങ്ങിയ പഞ്ചായത്തുകളിൽ വലിയ മുന്നേറ്റം നടത്തുമെന്ന് യോഗം വിലയിരുത്തി. എൻ.ഡി.എ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.സി മോർച്ച ജില്ല പ്രസിഡന്റ് മനോജ് മനക്കേക്കര, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രദീപ് പെരുംപടന്ന, കെ.ആർ. റെജി, വൈസ് പ്രസിഡന്റ് അപ്പു മണ്ണാച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.