f-sat
യൂണിവേഴ്സിറ്റി ട്രോഫി കരസ്ഥമാക്കിയ അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിലെ വനിതാ ടീം അംഗങ്ങൾ ട്രോഫിയുമായി

അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് വനിതാ ടീം ഈ വർഷത്തെ യൂണിവേഴ്സിറ്റി ഫുട്ബാൾ കപ്പ് സ്വന്തമാക്കി. തിരുവനന്തപുരം സാങ്കേതിക സർവകലാശാല ഇന്റർ സോൺ ഫുട്ബാൾ കിരീടമാണ് ഫിസാറ്റ് വനിതകൾ സ്വന്തമാക്കിയത്. കൊല്ലത്തു നടന്ന ഫൈനലിൽ കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിനെ ഷൂട്ട് ഔട്ടിലൂടെ പുറത്താക്കിയാണ് ഫിസാറ്റിന്റെ ജയം. ഫിസാറ്റിലെ എസ്.അർച്ചന മികച്ച പ്ലേയർ ആയും കെ.വിഷ്ണു പ്രിയയെ മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുത്തു.