നെടുമ്പാശേരി: അകപ്പറമ്പ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ വാർഷികം നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ.എ. നാരായണൻ അദ്ധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി.ഡി. തോമസ്, പി.പി. ബൈജു, ഷൈജൻ പി. പോൾ, കെ.ജെ. ബൈജു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഷൈജൻ പി. പോൾ (പ്രസിഡന്റ്), കെ.ജെ. ബൈജു (സെക്രട്ടറി), അനീഷ മനോജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.