
ആലുവ: കൊച്ചി മെട്രോ ആലുവ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് സന്ധ്യ കഴിഞ്ഞാൽ ഓട്ടോറിക്ഷകൾ ലഭിക്കുന്നില്ലെന്ന് പരാതി. ദേശീയപാതയിലും മാർത്താണ്ഡവർമ്മ പാലത്തിലും ഗതാഗതക്കുരുക്കെന്ന പേരിലാണ് ഓട്ടോറിക്ഷകൾ പോകാൻ മടിക്കുന്നതെന്നാണ് ആക്ഷേപം
ഇതുകാരണം തോട്ടക്കാട്ടുകര, പറവൂർകവല, ദേശം, നെടുമ്പാശേരി വിമാനത്താവളം തുടങ്ങിയ മേഖലകളിലേക്ക് പോകേണ്ടവരാണ് ഏറെ കഷ്ടപ്പെടുന്നത്. കുറച്ചു നാൾ മുമ്പ് തോട്ടക്കാട്ടുകരയിലേക്ക് പോകാനായി ഓട്ടോറിക്ഷയിൽ കയറിയ അമ്മയേയും കുഞ്ഞിനേയും ഒട്ടോറിക്ഷയിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ മോട്ടോർ വകുപ്പ് നടപടിയെടുത്തിരുന്നു. ഇതിനെ തുടർന്ന് കുറച്ചു നാൾ ഓട്ടോറിക്ഷകൾ യാത്രക്കാരുടെ ആവശ്യമനുസരിച്ച് ഓടിയിരുന്നു. ചെറിയ ദൂരത്തേക്ക് ഓട്ടം പോകാൻ മടിയാണെന്ന് നാട്ടുകാർ പറയുന്നു.