joy-alukkas


കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് അക്ഷയ തൃതീയ പ്രമാണിച്ച് പ്രത്യേക ക്യാഷ്ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. 50,000 രൂപയിലധികം വില വരുന്ന ഡയമണ്ട്, അൺകട്ട് ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്കായി 2000 രൂപയുടെ സൗജന്യ ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും. മെയ് 12 വരെയാണ് ഓഫറിന്റെ കാലാവധി. അരലക്ഷത്തിലധികം രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്കായി 1000 രൂപയുടെ സൗജന്യ ഗിഫ്റ്റ് വൗച്ചറുകളും 10,000 രൂപയോ അതിലധികമോ വിലവരുന്ന വെള്ളി ആഭരണങ്ങൾ വാങ്ങുന്നവർക്കായി 500 രൂപയുടെ സൗജന്യ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും. മെയ് 3 മുതൽ 12 വരെയുള്ള പർച്ചേസുകൾക്കാണ് ഓഫറുകൾ ലഭിക്കുക.

ആഭരണങ്ങൾ വാങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ അക്ഷയ തൃതീയ ദിനത്തിലെ ഓഫറുകൾ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാകുമെന്ന്ജോയ്ആസുക്കാസ് ഗ്രൂപ്പ് എംഡിയും സി. ഇ. യുമായ ജോയ് ആലുക്കാസ് പറഞ്ഞു.