
കൊച്ചി: തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോഓപ്പറേറ്റീവ് ബാങ്കിന്റെ നവീകരിച്ച കതൃക്കടവ് ശാഖയുടെ ഉദ്ഘാടനം ജി. സി. ഡി. എ മുൻ ചെയർമാനും, അഭിമന്യു സ്മാരക മാനേജിംഗ് ട്രസ്റ്റിയുമായ സി എൻ മോഹനൻ നിർവഹിച്ചു. ബാങ്ക് ചെയർമാൻ ടി.സി. ഷിബു എടിഎം കൗണ്ടർ ഉദ്ഘാടനം ചെയ്തു. പൂർണമായും സോളാർ പവറിൽ പ്രവർത്തിക്കുന്ന ശാഖയിലെ സോളാർ പ്ലാന്റിന്റെ ഉദ്ഘാടനം വൈസ് ചെയർമാൻ സോജൻ ആന്റണി നിർവഹിച്ചു. പ്രീമിയം ഇടപാടുകാരായ ജോർജ് ഫെലിക്സ്, ഹേന ഫെലിക്സ്, ആനി ജോസ് ,മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ മേഴ്സി മാളിയേക്കൽ എന്നിവരെയും ആദരിച്ചു. സി ഇ.ഒ. കെ. ജയപ്രസാദ്, ഭരണ സമിതി അംഗങ്ങളായ ബി. എസ് നന്ദനൻ, ഗോകുൽദാസ്, ഓമന പൗലോസ്, അബ്ദുൽ റഹീം, വി. വി ഭദ്രൻ,
കെ. എൻ ദാസൻ,അഡ്വ വി. സി രാജേഷ് , ഇ. ടി പ്രതീഷ്, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ കെ കെ രാമചന്ദ്രൻ, അംഗങ്ങളായ ഡോ ശശികുമാർ, ഇ കെ ഗോകുലൻ, രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.