
കൊച്ചി: ഇൻഡീജിൻ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐ. പി. ഒ) മെയ് 6 മുതൽ 8 വരെ നടക്കും. 760 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 23,932,732 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 430 രൂപ മുതൽ 452 രൂപവരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 33 ഇക്വിറ്റി ഓഹരികൾക്കും തുർന്ന് 33ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.