y
രാകേഷ് സുഭാഷ്

തൃപ്പൂണിത്തുറ: കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉദയംപേരൂർ ഇലഞ്ഞിമൂട്ടിൽ (ശ്രീനിലയം) പരേതനായ സുഭാഷിൻ്റെ മകൻ കൊച്ചിൻ പോർട്ട് ഡെപ്യൂട്ടി വാർഡ് സൂപ്രണ്ട് രാകേഷ് സുഭാഷി​ (47) നെയാണ് ഇന്നലെ പകൽ രണ്ടു മണിയോടെ പത്താം മൈൽ പനച്ചിക്കൽ റോഡിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. അസ്വാഭാവിക മരണത്തിന് ഉദയംപേരൂർ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് 4.30 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: ലിസ (എസ്.എൻ.ഡി.പി എച്ച്.എസ്, ഉദയംപേരൂർ) മക്കൾ: ആർദ്ര, ശ്രേയ. മാതാവ്: ഇ.കെ. ഉഷ.