 
കൂത്താട്ടുകുളം: ഇലഞ്ഞി, മുത്തോലപുരം, വെട്ടിയോടി പാടശേഖരത്തിന് ലീഡിംഗ് ചാനൽ നിർമ്മിക്കാൻ കാട പദ്ധതിയിൽപ്പെടുത്തി 15ലക്ഷം രൂപയോളം അനുവദിച്ച് നിർമ്മാണപ്രവർത്തനം ആരംഭിച്ചു. ഇതോടെ ഒരുപ്പൂ കൃഷി നടക്കുന്ന പാടത്ത് ഇരിപ്പൂ കൃഷി നടത്താമെന്നും, സമീപ പ്രദേശത്തെ മറ്റു കൃഷികൾക്ക് ഈ ലീഡിങ് ചാൽ ഉപയോഗപ്രദമാകുമെന്നും പടശേഖരസമിതി പ്രസിഡന്റ് ആഗസ്തി കളപ്പുര പറഞ്ഞു. ഇതിനായി മുൻകൈ എടുത്ത ജലവിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ഡോജിൻ ജോൺ അരഞ്ഞാണിയെയും ഉദ്യോഗസ്ഥരെയും യോഗം അനുമോദിച്ചു. കനകാംബരൻ, രാജപ്പൻ, അഭിലാഷ് എന്നിവർ പങ്കെടുത്തു.