കൊച്ചി: ഫർണിച്ചർ മാനുഫാക്ചറേഴ്‌സ് ആൻഡ് മാർച്ചന്റ്‌സ് വെൽഫെയർ അസോസിയേഷൻ (ഫ്യുമ്മ) സംഘടിപ്പിക്കുന്ന രാജ്യാന്തര ഫർണിച്ചർ മേള- ഫിഫെക്‌സ് 2024 അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ 4,5,6 തിയതികളിൽ നടക്കും. കേരളത്തിലെ ഫർണിച്ചർ ഉത്പന്നങ്ങൾ ഫുഫ്യുമ്മയിൽ ബ്രാൻഡ് ചെയ്ത് രാജ്യാന്തര വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം.
ഫർണിച്ചർ മേഖലയിലെ ആഗോള ട്രെൻഡുകൾ, നൂതന ഉത്പന്നങ്ങൾ, ഡിസൈനുകൾ എന്നിവ പ്രദർശിപ്പിക്കും. വാണിജ്യ കൂടിക്കാഴ്ചകളുമുണ്ടാകും. മുന്നൂറിലേറെ ബ്രാൻഡുകളും 650ലേറെ സ്റ്റാളുകളുമുണ്ടാകുമെന്ന് ഫ്യുമ്മ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ അറിയിച്ചു ഫർണിച്ചർ സംരംഭകർക്കായുള്ള ബി ടു ബി മേളയിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.