അങ്കമാലി: ടെൽക് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ടെൽക് റിട്ടയറീസ് ഡേ 2024 മെയ് 1ന് സി.എസ്.എ ഹാളിൽ നടക്കും. രാവിലെ 9ന് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ. 10.30 നടക്കുന്ന പൊതുസമ്മേളനം സി.കെ. കൊച്ചുകുട്ടൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.ജയചന്ദ്രൻ അദ്ധ്യക്ഷനാകും. എം. ദിനേശൻ, കെ.ജി. മോഹൻ ദാസ്, എം.ജി. നാരായണൻ, കെ.എ. റഹ്മാൻ, എസ്. ജയകുമാർ, കെ.പി. സുബ്രഹ്മണ്യൻ ആർ. മോഹനൻ ആചാരി, വി. മോഹനൻ, റോയ് ജോൺ, പി. ഉഷ, എം. ജനാർദ്ദനൻ, ജി. മുരളീധരൻ നായർ എന്നിവർ പ്രസംഗിക്കും.