 
കൊച്ചി: മദർ ഏലീശ്വ സ്ഥാപിച്ച കോൺഗ്രിഗേഷൻ ഒഫ് തെരേസ്യൻ കാർമ്മലൈറ്റ്‌സ് (സി.ടി.സി)
സന്ന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സിസ്റ്റർ ആന്റണി ഷഹീലയെ തിരഞ്ഞെടുത്തു.
ലത്തീൻ സഭയുടെ തിരുവനന്തപുരം തുത്തൂർ സെന്റ് തോമസ് ഫൊറോന ഇടവകയിൽ കോസ്മന്റെയും റൊസാരി യുടെയും മകളാണ്. തത്വശാസ്ത്രത്തിൽ ബിരുദവും ആത്മീയതയിൽ എം.ടി.എച്ചും ബി.എഡും നേടിയിട്ടുണ്ട്. സി.ടി.സി സമൂഹത്തിന്റെ സെക്രട്ടറി ജനറലായി പ്രവർത്തിച്ചു.
സിസ്റ്റർമാരായ ജയ, ബെനഡിക്റ്റ, സൂസി, ലൂസിയ എന്നിവരെ സുപ്പീരിയർ ജനറലിന്റെ കൗൺസിലർമാരായും സിസ്റ്റർ ഐഡ സെക്രട്ടറി ജനറലും സിസ്റ്റർ ശോഭിത ബർസാർ ജനറലുമായി തിരഞ്ഞെടുക്കപ്പെട്ടു.