award
സാഹിത്യ ശ്രീ അവാര്‍ഡ് ഡോ. റോസ് മേരി ജോര്‍ജി​ന്

വൈപ്പിൻ : സാഹിത്യ പ്രവർത്തക സ്വാശ്രയ സംഘം 2023 ലെ അവാർഡുകൾ പ്രഖ്യാപിച്ചു. വൈജ്ഞാനിക സാഹിത്യത്തിനുള്ള സാഹിത്യ ശ്രീ അവാർഡ് ഡോ. റോസ് മേരി ജോർജ്ജിന്റെ 'നാടകം രാഷ്ട്രീയം കെ. രാമകൃഷ്ണപിള്ള' എന്ന കൃതിക്ക് പ്രഖ്യാപിച്ചു.
ആനന്ദൻ ചെറായി സ്മാരക ബാല സാഹിത്യ കവിതാ സമാഹാരത്തിനുള്ള അവാർഡ് പ്രേമജ ഹരീന്ദ്രന്റെ 'പൂമാല'യ്ക്കും പുത്തൻവേലിക്കര സ്മാരക ഒറ്റക്കഥ മത്സരത്തിൽ ശ്രീകല മേനോന്റെ 'ശബരിയുടെ ലോകം' എന്ന കഥയ്ക്കുമാണ്.
അവാർഡ് പ്രഖ്യാപന യോഗത്തിൽ പ്രസിഡന്റ് ജോസഫ് പനയ്ക്കൽ,സെക്രട്ടറി കെ.ബാബുമുനമ്പം,വിവേകാനന്ദൻ മുനമ്പം, ജോസ് ഗോതുരുത്ത്, അജിത്ത്കുമാർ, എൻ.എസ്.ഡെയ്സി, ദേവദാസ് ചേന്ദമംഗലം തുടങ്ങിയവർ സംസാരിച്ചു.