വൈപ്പിൻ : എസ്.എൻ.ഡി.പി യോഗം ഞാറക്കൽ ഈസ്റ്റ് ശാഖയിലെ ഗുരുകൃപ കുടുംബ യൂണിറ്റ് 18-ാം വാർഷികം യൂണിയൻ കൗൺസിലർ സി.വി. ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഒ. കെ. കാർത്തികേയൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ.ആർ. ബാബു, സെക്രട്ടറി വിനിൽനാഥ്, ജയശ്രീ രാജു, സാലിത, സുലേഖ പ്രസാദ്, ഗീത ഷാജി, അനിത എന്നിവർ സംസാരിച്ചു.