വൈപ്പിൻ: എറണാകുളം ഡിസ്ട്രിക്റ്റ് ടൈലേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ എലിസബത്ത് അസീസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ഒ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.പി. ലളിത, വൈസ് പ്രസിഡന്റ് പി.വി. പുഷ്‌കരൻ, ട്രഷറർ ടി.കെ. ദേവസി, പി.എ.ദിലീപ്, ഷൈല ജോഷി, പൗളിജോസഫ്, ആർ. തിലകം തുടങ്ങിയവർ സംസാരിച്ചു.