അങ്കമാലി : ഐ.എൻ.ടി.യു.സി മൂക്കന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്ന് രാവിലെ 8ന് എടലക്കാട് ജംഗ്ഷനിൽ ചേരുന്ന മേയ് ദിന സമ്മേളനം യു.ഡി.എഫ്. അങ്കമാലി നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ബെന്നി ഇക്കാൻ അദ്ധ്യക്ഷത വഹിക്കും. മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു മുഖ്യപ്രഭാഷണം നടത്തും. വിവിധ യൂണിയനുകളുടെ പ്രതിനിധികൾ പങ്കെടുക്കും.