തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ പൊതുശ്മശാനം പൂർണമായും പ്രവർത്തന സജ്ജമായതായി പഞ്ചായത്ത് പ്രസിഡൻ്റ് സജിത മുരളി അറിയിച്ചു. രണ്ടു കോടി പത്തുലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ ശ്മശാനം മാർച്ച് 2 ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തെങ്കിലും ചില സാങ്കേതിക അനുമതിക്കുള്ള നടപടികൾ കൂടി ബാക്കിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ട്രയൽ റണ്ണും പൂർത്തിയാക്കി. ദിവസവും രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പ്രവർത്തന സമയം. പഞ്ചായത്ത് നിവാസികൾക്ക് 3000 രൂപ, മറ്റുള്ളവർക്ക് 3500 രൂപ, പട്ടികജാതി വിഭാഗക്കാർക്ക് 1500 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഫോൺ: 2792063