തൃപ്പൂണിത്തുറ: പൂത്തോട്ട ഗവ. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നിന്നും വിരമിച്ച ജനകീയ ഡോക്ടർ മാത്യു എം. ജോസഫിനെ പൂത്തോട്ട ആശുപത്രി വികസന സംരക്ഷണ സമിതി പ്രവർത്തകർ ആദരിച്ചു. ചെയർമാൻ എം.പി. ജയപ്രകാശൻ മാസ്റ്റർ ചടങ്ങിൽ അദ്ധ്യക്ഷനായി. ആശുപത്രി വികസന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ജനറൽ കൺവീനർ കെ.ടി. വിമലൻ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.പി. ഷൈമോൻ, ഡോ. അജയ് ബാബു, സി.ജി. പ്രകാശൻ, എ.കെ. രവീന്ദ്രൻനായർ, കെ. മനോജ്, തോപ്പിൽ ദാമോദരൻ, കെ.എസ്. ജയപ്രകാശൻ, ക്ലർക് പി.എസ്. സനി, ശശിധരൻ കുരുപ്പനേഴം, വി.ആർ. ശശി.എന്നിവർ സംസാരിച്ചു.