മൂവാറ്റുപുഴ: ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് വിഷന്റെ നേതൃത്വത്തിലുള്ള വിധവ വെൽഫെയർ സംഘം സംസ്ഥാന പ്രവർത്തക യോഗം സംസ്ഥാന പ്രസിഡന്റ് സ്റ്റാൻലി പൗലോസ് ഉദ്ഘാടനം ചെയ്തു. എൽസി ബോസ് അദ്ധ്യക്ഷയായി. ദേശീയ ചെയർമാൻ രാജൻ തച്ചിരേത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. വനിത ചീഫ് സലോമി പൗലോസ്, പി.കെ. രാജമ്മ, എം.വി. യാക്കോബ്, സുധാമണി, കെ.ആർ. സുജാത, സൽജ ജിജി, ഉഷ കുട്ടപ്പൻ, മണി മത്തായി, ടി.സി. ചാക്കോ എന്നിവർ പ്രസംഗിച്ചു. വിധവ പെൻഷൻ 5000രൂപയാക്കുക, ഭൂമി, പാർപ്പിടം, മതിയായ സുരക്ഷ, സാമൂഹ്യമായ അന്തസ് എന്നീ ആവശ്യങ്ങൾ പ്രവർത്തകസമിതി പ്രമേയമായി അംഗീകരിച്ചു.